Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 8 Kg Of Cannabis

Kannur

എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പൊ​ലി​സ് ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 8.325 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മാ​ണി​യൂ​ർ പ​ള്ളി​യ​ത്ത് സ്വ​ദേ​ശി കെ.​കെ. മ​ൻ​സൂ​റി​നെ​യാ​ണ് (33) ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തുവ​ച്ച് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​യു​ടെ കൈ​വ​ശ​മു​ള്ള ട്രോ​ളി ബാ​ഗി​ൽ അ​തി​വി​ദ​ദ്ധ​മാ​യ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

സി​റ്റി പോ​ലി​സ് ക​മ്മി​ഷ​ണ​ർ ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ എ​സി​പി എം.​പി.​ആ​സാ​ദ്, ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്ത് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്ഐ മാ​രാ​യ നി​ജേ​ഷ്, ജ​യ​ദേ​വ​ൻ, എ​സ​സി​പി.​ഒ​മാ​രാ​യ ശ​ര​ത്, അ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up